Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 11:55 AM

500 ടി.ബി.പി.എസ് ഡിജിറ്റൽ ശേഷി ലക്ഷ്യമിട്ട് ഇത്തിസലാത്ത്

by Raneesha Razak

അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ സമ്പദ്‌‌വ്യവസ്ഥ എന്നിവയിലുള്ള യുഎഇയുടെ വളർച്ചയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര ഡിജിറ്റൽ കണക്റ്റിവിറ്റി ശേഷി 500 ടെറാബിറ്റ്സ് പെർ സെക്കൻഡിലേക്ക് (Tbps) വർദ്ധിപ്പിക്കാനുള്ള ഇത്തിസലാത്തിന്റെ ബൃഹത് പദ്ധതി പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് തന്ത്രപ്രധാന പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. നിലവിലെ ശേഷിയേക്കാൾ 25 മടങ്ങിലധികം വർദ്ധനവോടെ 2030-ഓടെ പദ്ധതി പൂർണ്ണസജ്ജമാകും.
ഇത്തിസലാത്തിന്റെ (etisalat) 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പുതിയ വിഷൻ പ്രഖ്യാപിച്ചത്. രാജ്യത്തെ എഐ ക്യാമ്പസുകൾക്കും ആഗോള ക്ലൗഡ് സേവന ദാതാക്കൾക്കും ആവശ്യമായ കുറഞ്ഞ ലാറ്റൻസിയുള്ള വേഗതയേറിയ നെറ്റ്‌വർക്ക് പാതകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. ടെലികോം, എഐ ആന്റ് ബിസിനസ് സൊല്യൂഷൻസ്, ഇൻഫ്രാസ്ട്രക്ചർ, ഫിൻടെക് എന്നീ നാല് മേഖലകളിൽ കേന്ദ്രീകരിച്ചാണ് ഇത്തിസലാത്ത് ഗ്രൂപ്പ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. നിലവിൽ 38 രാജ്യങ്ങളിലായി 25 കോടിയിലധികം വരിക്കാരുള്ള കമ്പനിയുടെ ഈ നീക്കം യുഎഇയെ ആഗോള എഐ ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like