Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:02 PM

മാറ്റങ്ങൾക്ക് മുൻപുള്ള അബുദാബി

എണ്ണ സമ്പത്തിന് മുമ്പുള്ള ആ പഴയകാലം

by Raneesha Razak
അബുദാബി : ആധുനിക തലസ്ഥാന നഗരിയായി മാറുന്നതിന് മുൻപ്, കേവലം 3,000 ആളുകൾ മാത്രം താമസിച്ചിരുന്ന ചെറിയൊരു തീരദേശവാസസ്ഥലമായിരുന്നു 1950-കളിലെ അബുദാബി. പരമ്പരാഗത വീടുകളിൽ കഴിഞ്ഞിരുന്ന അക്കാലത്തെ ജനങ്ങളുടെ ജീവിതം കടലിനെയും പരമ്പരാഗത തൊഴിലുകളെയും ആശ്രയിച്ചുള്ളതായിരുന്നു. മത്സ്യബന്ധനവും മുത്തുവാരലും ചെറുതോതിലുള്ള കച്ചവടവുമായിരുന്നു പ്രധാന വരുമാന മാർഗ്ഗങ്ങൾ. റോഡുകളും ആധുനിക സൗകര്യങ്ങളും പരിമിതമായിരുന്ന ആ കാലത്ത് കുട്ടികൾ മണലാരണ്യത്തിൽ നഗ്നപാദരായി കളിച്ചു വളർന്നു.
1950-കളുടെ തുടരുത്തിൽ അൽ മക്ത കനാലിന് കുറുകെ നിർമ്മിച്ച ചെറിയൊരു നടപ്പാലം അബുദാബി ദ്വീപിനെയും പ്രധാന കരയെയും തമ്മിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തി. എന്നാൽ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എണ്ണ പര്യവേക്ഷണം ശക്തമാവുകയും, 1958-ൽ ഉമ്മു ശൈഫിൽ പെട്രോളിയം കണ്ടെത്തുകയും ചെയ്തതോടെ അബുദാബിയുടെ മുഖച്ഛായ തന്നെ മാറിമറിഞ്ഞു. എണ്ണ സമ്പത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭൂപ്രകൃതിയെയും മാറ്റിമറിക്കുന്നതിന് തൊട്ടുമുൻപുള്ള ചരിത്രപരമായ മുഹൂർത്തങ്ങളാണ് ഈ പഴയകാല ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.

You may also like