Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:56 PM

ബോട്ടിം വഴി ഫിലിപ്പൈൻസിലെ ജി ക്യാഷിലേക്ക് ഇനി നേരിട്ട് പണം അയക്കാം

by Raneesha Razak
ദുബായ് : യു.എഇയിലെ ഫിലിപ്പൈൻ പൗരന്മാർക്ക് ബോട്ടിം (Botim) വഴി ഫിലിപ്പൈൻസിലെ ജി ക്യാഷ് (GCash) വാലറ്റിലേക്ക് ഇനി മുതൽ നേരിട്ട് പണം അയക്കാം. രണ്ട് പ്രമുഖ ഡിജിറ്റൽ ഫിനാൻസ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. യു.എഇയിലെ ബോട്ടിം ഉപയോക്താക്കൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പുതിയൊരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ബില്ലുകൾ അടയ്ക്കാനും ദൈനംദിന ചെലവുകൾക്കും പണം കൈമാറാനും നിക്ഷേപങ്ങൾക്കും ഈ തുക ജി ക്യാഷ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോഗപ്പെടുത്താം. യു.എഇയിൽ നിന്ന് ഫിലിപ്പൈൻസിലേക്കുള്ള പണമയക്കൽ സേവനങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2026-ന്റെ ആദ്യ എട്ട് മാസങ്ങളിൽ ബോട്ടിം വഴി ഫിലിപ്പൈൻസിലേക്ക് അയച്ച പണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 145 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

You may also like