Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:53 PM

സ്‌കൂളുകളിൽ മൊബൈൽ ഫോട്ടോഗ്രാഫിക്കും വാട്‌സ്ആപ്പ് ഷെയറിംഗിനും കർശന വിലക്ക്

by Raneesha Razak

ദുബായ് : യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാതാപിതാക്കൾ ക്യാമ്പസിനുള്ളിൽ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി. പഠന സമയത്തും സ്‌കൂൾ പരിസരത്തും അനാവശ്യമായി ഫോട്ടോകൾ എടുക്കുന്നതും, മറ്റ് കുട്ടികളുടെ ചിത്രങ്ങൾ അവരുടെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കുന്നതും തടഞ്ഞുകൊണ്ട് വിവിധ സ്വകാര്യ സ്‌കൂളുകൾ രക്ഷിതാക്കൾക്ക് നിർബന്ധിത സർക്കുലറുകൾ അയച്ചു.
സ്‌കൂൾ അധികൃതരുടെ അനുമതിയില്ലാതെ മുൻപ് പകർത്തിയ ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പുനഃപ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളുടെ പേര്, യൂണിഫോം, സ്‌കൂൾ ലോഗോ, യാത്രാ സമയം എന്നിവ ചിത്രങ്ങളിലൂടെ പുറത്തുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ഡിജിറ്റൽ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ സൈബർ നിയമപ്രകാരം (Federal Decree-Law No. 34 of 2021) വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോകൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സ്‌കൂൾ അധികൃതർ നൽകിയിരിക്കുന്ന 6 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതൽ ചടങ്ങുകളിൽ പോലും ചിത്രങ്ങൾ പകർത്തുവാൻ അനുവാദമുള്ളൂ.

You may also like