Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:33 PM

യുഎഇയിൽ സൈബർ സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്നതായി മൈക്രോസോഫ്റ്റ് റിപ്പോർട്ട്

by Raneesha Razak
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുവരവോടെ ലോകമെമ്പാടും സൈബർ സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ 2026 ഡിജിറ്റൽ ഡിഫൻസ് റിപ്പോർട്ട്. സൈബർ സുരക്ഷാ മാസത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ യുഎഇ നേരിടുന്ന സൈബർ വെല്ലുവിളികളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ലോകവ്യാപകമായി ദിവസേന 165 ട്രില്യണിലധികം സെക്യൂരിറ്റി സിഗ്നലുകൾ വിശകലനം ചെയ്തുകൊണ്ടാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എഐ ആക്രമണങ്ങളെ വേഗത്തിലാക്കുമ്പോൾ തന്നെ പ്രതിരോധത്തിനും അത് അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
 2026-ന്റെ ആദ്യ പകുതിയിൽ സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റ് – ആഫ്രിക്കൻ മേഖലയിൽ ഇത് രണ്ടാം സ്ഥാനത്താണ്. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും കോർ42-ഉം (Core42) മൈക്രോസോഫ്റ്റുമായി ചേർന്ന് സർക്കാർ സ്ഥാപനങ്ങളിൽ എഐ അധിഷ്ഠിത ‘എംഡാഷ്’ സുരക്ഷാ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണകാരികൾ പ്രധാനമായും ആളുകളുടെ ഐഡന്റിറ്റിയും യൂസർ നെയിം/പാസ്‌വേഡുകളുമാണ് ലക്ഷ്യമിടുന്നത്. അതിനാൽ ശക്തമായ ആധികാരികത ഉറപ്പാക്കൽ (Authentication) അത്യന്താപേക്ഷിതമാണ്.

You may also like