Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:09 PM

29,800 ടൊയോട്ട ലാൻഡ് ക്രൂസർ വാഹനങ്ങൾ യുഎഇയിൽ തിരിച്ചുവിളിക്കുന്നു

by Raneesha Razak

ദുബായ് : എഞ്ചിൻ, ഇലക്ട്രോണിക് സോഫ്റ്റ്‌വെയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിലെ സാങ്കേതിക തകരാറുകളെ തുടർന്ന് യുഎഇയിൽ 29,774 ടൊയോട്ട ലാൻഡ് ക്രൂസർ 300 (Land Cruiser 300) വാഹനങ്ങൾ തിരിച്ചവിളിച്ച് പ്രമുഖ വിതരണക്കാരായ അൽ ഫുത്തൈം മോട്ടോഴ്‌സ് (Al Futtaim Motors). യുഎഇ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടപടി. 2021-നും 2024-നും ഇടയിൽ ജപ്പാനിൽ നിർമ്മിച്ച് യുഎഇ വിപണിയിലെത്തിച്ച വാഹനങ്ങൾക്കായി മൂന്ന് വ്യത്യസ്ത തിരിച്ചുവിളിക്കൽ പ്രചാരണങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണ വേളയിലെ മാലിന്യങ്ങൾ എഞ്ചിനിലെ ക്രാങ്ക്‌‌ഷാഫ്റ്റ് ബെയറിംഗുകളെ ബാധിച്ചതിനെ തുടർന്ന് എഞ്ചിൻ പ്രവർത്തനം നിലയ്ക്കാൻ സാധ്യതയുള്ള 6,571 വാഹനങ്ങൾക്ക് സൗജന്യ എഞ്ചിൻ മാറ്റിവെക്കൽ ലഭ്യമാക്കും. എഞ്ചിൻ കൺട്രോൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി 7,453 വാഹനങ്ങളും, 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌‌സിലെ തകരാറുകൾ പരിഹരിക്കുന്നതിനായി 15,750 വാഹനങ്ങളുമാണ് തിരിച്ചവിളിക്കുന്നത്. ഗിയർബോക്‌സ് തകരാർ കാരണം ഓയിൽ ചോർച്ച ഉണ്ടാകാനും തീപിടുത്തത്തിന് വരെ സാധ്യതയുള്ളതിനാലാണ് നടപടി. ബാധിത വാഹനങ്ങളുടെ പരിശോധനയും റിപ്പെയറിംഗും അൽ ഫുത്തൈം മോട്ടോഴ്‌സ് സൗജന്യമായി ചെയ്തുകൊടുക്കും.

You may also like