Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:42 PM

ഷാർജ എയർപോർട്ടിൽ 150 പുതിയ നിയമനങ്ങൾ

by Raneesha Razak
ദുബായ് : ഷാർജ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 150 പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനം. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തോടെ ഒക്ടോബർ മുതൽ മൂന്ന് ഘട്ടങ്ങളായാണ് നിയമനം നടപ്പിലാക്കുന്നത്.
വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്, വിമാനത്താവളത്തിലെ വികസന പദ്ധതികൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനോടൊപ്പം സ്വദേശി ഉദ്യോഗസ്ഥർക്ക് പുതിയ തൊഴിലവസരങ്ങളും കരിയർ വളർച്ചയും ലക്ഷ്യമിട്ടാണ് ഈ നിയമന പദ്ധതി. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ പ്രതിവാര യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അംഗീകരിച്ചത്.

You may also like