5
അബുദാബി : 92 രാജ്യങ്ങളിൽ നിന്നുള്ള 2,580-ലധികം പ്രദർശകരുമായി ഗ്ലോബൽ ഫുഡ് വീക്കിന് (Global Food Week) അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) അടുത്ത ആഴ്ച തുടക്കമാകും. ഒക്ടോബർ 6 മുതൽ 8 വരെയാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പിനാണ് അബുദാബി ഇത്തവണ വേദിയാകുന്നത്.
ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, എഡിനെക് ഗ്രൂപ്പും (ADNEC Group) അഡാഫ്സയും (ADAFSA) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മേളയിൽ 6.6 ബില്യൺ ദിർഹത്തിന്റെ 58 കരാറുകൾ ഒപ്പുവെച്ചിരുന്നു. ഇതിന്റെ വിജയത്തുടർച്ചയായാണ് 2026-ലെ എഡിഷൻ എത്തുന്നത്.