6
ദുബായ് : സേ്ൽസ്ഫോഴ്സിന്റെ (Salesforce) ‘ഏജന്റ്ഫോഴ്സ്’ (Agentforce) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ്സ് രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഇന്നൊവേഷൻ സിറ്റി (Innovation City). ലോകത്തിലെ ആദ്യത്തെ എഐ-പവേർഡ് രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമാണിതെന്ന് കമ്പനികൾ അവകാശപ്പെടുന്നു.
സെയിൽസ്ഫോഴ്സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം കമ്മ്യൂണിക്കേഷൻ ശേഷിയും ഇന്നൊവേഷൻ സിറ്റിയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റവും സംയോജിപ്പിച്ചാണ് ഈ പുതിയ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ സംരംഭകർക്ക് കൂടുതൽ വേഗത്തിലും സുഗമമായും കമ്പനി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.