Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 03:53 PM

ആഗോള വിപണിയിലേക്ക് വഴിതുറക്കാൻ എമിറേറ്റ്സ് – ദുബായ് ചേമ്പേഴ്സ് കരാർ

by Raneesha Razak
ദുബായ് : ചെറുകിട സംരംഭങ്ങൾക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതിനായി എമിറേറ്റ്സ് എയർലൈൻസും ദുബായ് ചേമ്പേഴ്സും തമ്മിൽ പുതിയ കരാർ ഒപ്പുവെച്ചു. ‘സീംലെസ് മിഡിൽ ഈസ്റ്റ് 2026’ (Seamless Middle East 2026) വേദിയിൽ വെച്ചാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ദുബായ് ചേമ്പർ ഓഫ് കൊമേഴ്‌സ് അംഗങ്ങളായ ചെറുകിട സംരംഭങ്ങൾക്ക് അന്താരാഷ്ട്ര എയർ കാർഗോ, ലോജിസ്റ്റിക്സ് സേവനങ്ങൾ, യാത്രാ ആനുകൂല്യങ്ങൾ എന്നിവ പുതിയ കരാറിലൂടെ ലഭിക്കും.
ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എമിറേറ്റ്സ് സ്കൈകാർഗോയുടെ (Emirates SkyCargo) ആഗോള ശൃംഖലയും കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള ഡെലിവറി സേവനങ്ങളും ഇനി സ്റ്റാർട്ടപ്പുകൾക്കും ചെറുകിട കമ്പനികൾക്കും പ്രയോജനപ്പെടുത്താം. ചെറുകിട സംരംഭങ്ങളുടെ ആഗോള വ്യാപാര വളർച്ചയ്ക്ക് ഈ പങ്കാളിത്തം ഏറെ സഹായകരമാകും എന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫീസറുമായ അദ്നാൻ കാസിം വ്യക്തമാക്കി.

You may also like