9
ദുബായ് : ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ്-അബുദാബി ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. സെപ്റ്റംബർ 30 മുതൽ ദുബായിൽ നിന്ന് ട്രെയിൻ സർവീസുകൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കും. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ അൽ യലയീസ് സ്റ്റേഷനെയും അബുദാബിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും തമ്മിലാണ് ഈ പുതിയ പാത ബന്ധിപ്പിക്കുന്നത്. വെറും 57 മിനിറ്റ് കൊണ്ട് ഈ യാത്രാദൂരം പിന്നിടാൻ സാധിക്കും.
ആദ്യം സെപ്റ്റംബർ 22-ന് ലഭ്യമാക്കിയ ടിക്കറ്റ് ബുക്കിംഗ് പിന്നീട് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്. നിരക്കുകൾ, സമയക്രമങ്ങൾ, സ്റ്റേഷൻ പ്രത്യേകതകൾ, യാത്രാ ക്ലാസുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ യാത്രക്കാർക്ക് മനസ്സിലാക്കാം.