Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 09:59 AM

ബലിപെരുന്നാൾ അവധി: അജ്മാനിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

by Raneesha Nizar

അജ്മാൻ : ബലിപെരുന്നാൾ (Eid Al Adha) അവധിക്കാലത്തോടനുബന്ധിച്ച് അജ്മാൻ എമിറേറ്റിലെ എല്ലാ പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളും സൗജന്യമാക്കിയതായി മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പെരുന്നാൾ ആഘോഷ വേളകളിൽ ജനങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ആശ്വാസം പകരുന്നതിനുമാണ് ഈ തീരുമാനം.

അധികൃതരുടെ അറിയിപ്പ് പ്രകാരം 2026 മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ പാർക്കിംഗ് ഫീസ് ഈടാക്കില്ല. തുടർന്ന് മേയ് 30 ശനിയാഴ്ച മുതൽ സാധാരണ രീതിയിലുള്ള പെയ്ഡ് പാർക്കിംഗ് സംവിധാനം പുനരാരംഭിക്കുന്നതായിരിക്കും. അവധി ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ദുരുപയോഗം ചെയ്യരുതെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You may also like