Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:49 PM

യുഎഇയുടെ ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തായി ഡോൾഫിൻ ബേക്കറി; ദിവസേന 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പൂർണമായും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയുന്നു

165 ഉൽപ്പന്നങ്ങൾ ദുബായിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് ദിവസവും എത്തുന്നു

by silvya

അജ്മാൻ: ഭക്ഷ്യസുരക്ഷയും ആഭ്യന്തര വിതരണ ശൃംഖലയുടെ സ്ഥിരതയും ശക്തിപ്പെടുത്താനുള്ള യുഎഇയുടെ ദേശീയ തന്ത്രങ്ങൾക്ക് മികച്ച പിന്തുണയുമായി ഡോൾഫിൻ ബേക്കറി രാജ്യത്തെ മുൻനിര ഭക്ഷ്യ ഉൽപ്പാദന പങ്കാളിയായി വളരുന്നു. ഇറക്കുമതി ചെയ്യുന്ന റെഡി-മെയ്ഡ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, പൂർണ്ണമായും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബേക്കറി ശൃംഖല വിപുലമായ ആഭ്യന്തര വിതരണ സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. അജ്മാനിലെ സ്വന്തം നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള 165 വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ദിവസേന ദുബായിലും വടക്കൻ എമിറേറ്റുകളിലുമുള്ള മൂവായിരത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലേക്കാണ് കമ്പനി എത്തിക്കുന്നത്. ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പ്രാദേശിക ഗ്രോസറികൾ എന്നിവയുടെയെല്ലാം ഏറ്റവും വിശ്വസ്തനായ പങ്കാളിയായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് ഡോൾഫിൻ ബേക്കറിക്ക് സാധിച്ചിട്ടുണ്ട്.

എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ നിർമ്മിച്ച്, സ്വന്തം വിതരണ ശൃംഖലയിലൂടെ മണിക്കൂറുകൾക്കകം വിപണിയിലെത്തിക്കുന്ന പ്രവർത്തന മാതൃകയാണ് തങ്ങളുടേതെന്ന് ഡോൾഫിൻ ബേക്കറിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് പി. വ്യക്തമാക്കി. ഇറക്കുമതിക്ക് പകരം നിൽക്കാൻ കഴിയുന്ന തോതിലും വിശ്വാസ്യതയിലും സ്ഥിരതയിലും പ്രവർത്തിക്കേണ്ടത് പ്രാദേശിക ഉൽപ്പാദകരുടെ ഉത്തരവാദിത്വമാണെന്നും, മൂലവസ്തുക്കളുടെ സമാഹരണം മുതൽ ഉല്പാദനവും അവസാന ഘട്ട വിതരണവും വരെ തങ്ങളുടെ മുഴുവൻ പ്രവർത്തന ശൃംഖലയും യുഎഇയ്ക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് റീട്ടെയിൽ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും വലിയ രീതിയിലുള്ള ആത്മവിശ്വാസമാണ് നൽകുന്നത്.

നാല് എമിറേറ്റുകളിലായി ദിവസേന സർവീസ് നടത്തുന്ന എൺപതിലധികം അത്യാധുനിക വാഹനങ്ങളാണ് ബേക്കറിയുടെ വിതരണ ശൃംഖലയുടെ പ്രധാന കരുത്ത്. സാധാരണയായി മറ്റ് കമ്പനികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന വിതരണ ചുമതലകൾ സ്ഥാപനത്തിനകത്ത് തന്നെ നിലനിർത്താൻ കഴിഞ്ഞത് വഴി ഗുണമേന്മ, വേഗത, വിശ്വാസ്യത എന്നിവ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്ന് ഡോൾഫിൻ ബേക്കറിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഇഖ്ബാൽ പറഞ്ഞു. ഭാവിയിൽ വിതരണ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയിലും സ്ഥാപനാത്മക പങ്കാളിത്തങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനും, യുഎഇയുടെ ആഭ്യന്തര ഭക്ഷ്യ ഉൽപ്പാദന മേഖലയിലെ തങ്ങളുടെ നിർണായക സ്വാധീനം കൂടുതൽ ശക്തമാക്കാനുമാണ് ഡോൾഫിൻ ബേക്കറി ലക്ഷ്യമിടുന്നത്.

You may also like