Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:01 PM

കുറ്റകൃത്യങ്ങളെ നേരിടാൻ ശക്തമായ അന്താരാഷ്ട്ര സഹകരണം തേടി യു.എഇ

by Raneesha Razak
അബുദാബി : സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ ശക്തമായ അന്താരാഷ്ട്ര നിയമ സഹകരണം ആവശ്യമാണെന്ന് യു.എ.ഇ. അബുദാബി അഡ്നെക് സെന്ററിൽ ആരംഭിച്ച 15-ാമത് യു.എൻ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിലാണ് യു.എഇ ഈ ആവശ്യം ഉന്നയിച്ചത്.
കുറ്റകൃത്യങ്ങൾ അതിർത്തികൾ കടന്ന് അതിവേഗം വ്യാപിക്കുന്ന ഇക്കാലത്ത് കൂടുതൽ ശക്തവും കാര്യക്ഷമവുമായ നീതിന്യായ സംവിധാനങ്ങൾ ആവശ്യമാണെന്ന് യു.എഇ നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറി മുബാറക് അൽ നെയാദി വ്യക്തമാക്കി. പരസ്പര വിശ്വാസം, വേഗത്തിലുള്ള പ്രതികരണം, വിവരങ്ങളുടെയും തെളിവുകളുടെയും കൈമാറ്റം എന്നിവ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

You may also like