Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:49 PM

ഷാർജയിൽ വേനലവധിയിൽ ലക്ഷക്കണക്കിന് ടാക്സി-ബസ് യാത്രകൾ രേഖപ്പെടുത്തി

by Raneesha Razak

ഷാർജ : 2026-ലെ വേനലവധി കാലയളവിൽ ഷാർജയുടെ ഗതാഗത ശൃംഖലയിൽ ലക്ഷക്കണക്കിന് യാത്രകളെന്ന് കണക്കുകൾ. എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങൾക്കും ഷെയേർഡ് ട്രാൻസ്പോർട്ട് സംവിധാനങ്ങൾക്കും യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) വ്യക്തമാക്കി.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മാത്രം 6.6 ദശലക്ഷത്തിലധികം (66 ലക്ഷം) ടാക്സി യാത്രകളാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രേഖപ്പെടുത്തിയത്. ഇതിനുപുറമെ സിറ്റി ശൃംഖലകളിലും ഇന്റർസിറ്റി പൊതുബസ് സർവീസുകളിലും വൻതോതിൽ യാത്രക്കാർ എത്തിയതായും അധികൃതർ അറിയിച്ചു.

You may also like