Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:13 PM

എസ്‌യുവി പ്രേമികളായി യുഎഇയിലെ കുടുംബങ്ങൾ; വിപണിയിൽ തരംഗമായി ടൊയോട്ടയും നിസാനും

by Raneesha Razak

ദുബൈ : 2026-ന്റെ ആദ്യ പകുതിയിലും യുഎഇയിലെ വാഹന വിപണിയിൽ എസ്‌യുവി (SUV) മോഡലുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നതായി പ്രമുഖ ഓൺലൈൻ ക്ലാസിഫൈഡ്സ് പ്ലാറ്റ്‌ഫോമായ ഡുബിസിലിന്റെ (dubizzle) റിപ്പോർട്ട്. കൂടുതൽ സ്ഥലസൗകര്യമുള്ളതും കുടുംബയാത്രകൾക്ക് അനുയോജ്യമായതുമായ പ്രായോഗിക വാഹനങ്ങൾക്കാണ് ഉപഭോക്താക്കൾ മുൻഗണന നൽകുന്നത്. ബ്രാൻഡുകളിൽ 10.4 മില്യൺ വ്യൂസുമായി ടൊയോട്ട ഒന്നാം സ്ഥാനത്തും 8.6 മില്യൺ വ്യൂസുമായി നിസാൻ രണ്ടാം സ്ഥാനത്തുമുണ്ട്. മോഡലുകളിൽ 4.1 മില്യണിലധികം വ്യൂസ് നേടിയ നിസാൻ പെട്രോൾ (Nissan Patrol) ആണ് യുഎഇയിലെ ഏറ്റവും ജനപ്രിയ എസ്‌യുവി. ടൊയോട്ട ലാൻഡ് ക്രൂയിസർ തൊട്ടുപിന്നിലെത്തിയപ്പോൾ, ലക്ഷ്വറി വിഭാഗത്തിൽ മെഴ്സിഡസ് ബെൻസ് ജി-ക്ലാസ്, റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫെൻഡർ എന്നിവയും മികച്ച റീസെയിൽ വാല്യൂ ഉള്ളതിനാൽ വിപണിയിൽ പ്രിയം നിലനിർത്തുന്നു.

You may also like