Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 16, 2026 | 01:09 PM

ഇനി പാർക്കിങ്ങിലും ടിക്കറ്റും ക്യാഷും വേണ്ട! ദുബൈയിലെ 3 ഫ്രീ സോണുകളിലെ പാർക്കിങ് മാനേജ്മെന്റ് സാലിക് ഏറ്റെടുക്കുന്നു

by Raneesha Nizar

യുഎഇ : ദുബൈയിലെ പ്രധാനപ്പെട്ട മൂന്ന് ഫ്രീ സോണുകളിലെ പാർക്കിങ് നിയന്ത്രണവും മാനേജ്മെന്റും ഇനി മുതൽ ടോൾ ഗേറ്റ് ഓപ്പറേറ്ററായ ‘സാലിക്’ (Salik) നിർവ്വഹിക്കും. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി (DIEZ) സാലിക് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ദുബൈ എയർപോർട്ട് ഫ്രീസോൺ (DAFZ), ദുബൈ സിലിക്കൺ ഒയാസിസ് (DSO), ദുബൈ കൊമേഴ്‌സിറ്റി (DCC) എന്നീ മൂന്ന് ഫ്രീ സോണുകളിലായി 21,000-ത്തിലധികം പാർക്കിങ് സ്പേസുകളിലാണ് സാലിക്കിന്റെ ബാരിയർലെസ്സ് (തടസ്സമില്ലാത്ത) സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്. ഫ്രീ സോണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അനുമതിയില്ലാത്ത പാർക്കിങ് തടയാനും ഈ സ്മാർട്ട് മൊബിലിറ്റി സംവിധാനം സഹായിക്കും. യാത്രക്കാർക്ക് ടിക്കറ്റോ ക്യാഷോ ഇല്ലാതെ സാലിക് അക്കൗണ്ട് വഴി നേരിട്ട് പാർക്കിങ് ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഇത് ഒരുക്കുന്നു. ദുബൈ സാമ്പത്തിക അജണ്ട (D33) ലക്ഷ്യമിടുന്ന ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.

You may also like