Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 07:18 AM

പ്ലാസ്റ്റിക് മാത്രമല്ല; യുഎഇ സർക്കുലർ ഇക്കോണമി നേരിടുന്ന പുതിയ വെല്ലുവിളികൾ

by Raneesha Razak

ദുബായ് : യുഎഇയിൽ സർക്കുലർ ഇക്കോണമി (Circular Economy) ചർച്ചകൾ കാലങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ, അതിനേക്കാൾ വലിയ പാരിസ്ഥിതിക വെല്ലുവിളിയായി മാറുന്ന ‘ജൈവമാലിന്യങ്ങളെ’ (Organic Waste) അവഗണിക്കുകയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഎഇ ഗ്രീൻ അജണ്ട 2030, സർക്കുലർ ഇക്കോണമി പോളിസി 2031 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ പ്ലാസ്റ്റിക്കിനപ്പുറം ജൈവമാലിന്യ സംസ്കരണത്തിന് രാജ്യം മുൻഗണന നൽകേണ്ടതുണ്ട്. നഗരങ്ങളിലെ ഖരമാലിന്യത്തിന്റെ 40 ശതമാനവും ജൈവമാലിന്യങ്ങളാണ്. ഇവ മണ്ണടിയുമ്പോൾ ഉണ്ടാകുന്ന മീഥെയ്ൻ വാതകം കാർബൺ ഡയോക്‌സൈഡിനേക്കാൾ 80 മടങ്ങ് ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. ബയോപ്ലാസ്റ്റിക് (PLA) പോലുള്ള പുതിയ മെറ്റീരിയലുകൾ വിപണിയിൽ വരുന്നുണ്ടെങ്കിലും കൃത്യമായ സംസ്കരണ സംവിധാനങ്ങളുടെ കുറവും പ്ലാസ്റ്റിക് കലർന്നുള്ള മാലിന്യ മലിനീകരണവും (Contamination) വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജൈവമാലിന്യങ്ങളെ കൃത്യമായി വേർതിരിക്കാനും സംസ്കരിക്കാനുമുള്ള ശക്തമായ നിയമങ്ങളും ആധുനിക ഇൻഫ്രാസ്ട്രക്ചറും ഒരുക്കുകയാണ് യുഎഇക്ക് മുന്നിലുള്ള അടുത്ത പ്രധാന ദൗത്യം.

You may also like