Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:02 PM

സ്കൂൾ പരിസരങ്ങളിൽ വെച്ച്  ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിന് കർശന വിലക്കുമായി യുഎഇ

by Raneesha Razak
ദുബായ് : സ്കൂൾ പരിസരങ്ങളിൽ വെച്ച് ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിന് മാതാപിതാക്കൾക്ക് കർശന വിലക്കുമായി യുഎഇയിലെ സ്കൂളുകൾ. ദുബായ്, ഷാർജ എന്നിവിടങ്ങളിലെ സ്കൂളുകളാണ് ഇത് സംബന്ധിച്ച് പുതിയ സർക്കുലറുകൾ പുറത്തിറക്കിയത്. അനുമതിയില്ലാതെ മറ്റ് കുട്ടികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ വാട്സാപ്പ് ഗ്രൂപ്പുകളിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നാണ് പ്രധാന നിർദ്ദേശം.
വിദ്യാർത്ഥികളുടെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഈ നടപടി. ഷാർജ ജിഎംഎസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ (ബോയ്സ്), ദുബായ് ജിഎംഎസ് വിഞ്ചെസ്റ്റർ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച് മാതാപിതാക്കൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ക്ലാസ് മുറികൾ, ഇടനാഴികൾ, കളിസ്ഥലങ്ങൾ, സ്കൂൾ അസംബ്ലികൾ, കുട്ടികളെ കയറ്റിവിടുന്നതും ഇറക്കുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മറ്റ് കുട്ടികളുടെയോ ജീവനക്കാരുടെയോ അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കരുതെന്ന് പ്രിൻസിപ്പൽമാർ വ്യക്തമാക്കി.
യുഎഇയിലെ സ്കൂൾ പരിസരങ്ങളിൽ വെച്ച് കുട്ടികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യത മാനിച്ചും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും ദുബായ്, ഷാർജ എന്നിവിടങ്ങളിലെ സ്കൂളുകളാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനും വിലക്കുണ്ട്.

You may also like