11
അബുദാബി : സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള ഭീഷണിയുമാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി.
സൗദി അറേബ്യയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.