7
ദുബായ്: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യു.എഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായിലെ എത്തിഹാദ് റെയിൽ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. യാത്രയ്ക്കിടയിൽ അദ്ദേഹം ഭൂപടം പരിശോധിക്കുന്ന കാഴ്ചയും പുറത്തുവന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
ദുബായ് ആർ.ടി.എ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ, എത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മലക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടക്കത്തിൽ ട്രെയിനിൽ നടത്തിയ യാത്രയ്ക്കുശേഷമാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടന്നത്. യു.എഇയുടെ ഗതാഗത രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.