Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 09:30 AM

ഇന്ത്യ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ ബലിപെരുന്നാൾ വ്യാഴാഴ്ച; അറബ് ലോകത്ത് നാളെ ആഘോഷം

by Raneesha Razak

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളും ഭൂരിഭാഗം അറബ്-മുസ്‌ലിം ലോകവും ബുധനാഴ്ച ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ബ്രൂണെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മെയ് 28 വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കുക. ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിലെ വ്യത്യാസങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഈ നാല് രാജ്യങ്ങളിലെയും ഔദ്യോഗിക മതകാര്യ അധികാരികൾ വ്യക്തമാക്കിയതനുസരിച്ച് ദുൽഹിജ്ജ മാസം മെയ് 19 ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഇത് പ്രകാരം പുണ്യമായ അറഫാ ദിനം മെയ് 27 ബുധനാഴ്ചയും ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയുമായിരിക്കും. ചന്ദ്രമാസത്തിന്റെ തുടക്കം നിർണ്ണയിക്കുന്നതിൽ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ മാസപ്പിറവി നിരീക്ഷണ രീതികൾ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ, ഭൂമിശാസ്ത്രപരമായ കാഴ്ചാ പരിധികൾ എന്നിവയാണ് തീയതികളിൽ ഒരു ദിവസത്തെ ഈ വ്യത്യാസത്തിന് കാരണം.

You may also like