Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:57 PM

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

15 ലക്ഷം പേർ വിജയിച്ചു, പരീക്ഷയെഴുതിയത് 17.6 ലക്ഷം വിദ്യാർത്ഥികൾ

by Raneesha Razak

ന്യൂഡൽഹി: സിബിഎസ്ഇ (Central Board of Secondary Education) 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർത്ഥികളിൽ 15,07,109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ ബദൽ മൂല്യനിർണ്ണയ രീതിയിലൂടെയാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആകെ 17,80,365 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 17,68,968 പേർ പരീക്ഷയിൽ പങ്കെടുത്തു. മികച്ച വിജയശതമാനമാണ് ഇത്തവണയും രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും ഡിജിലോക്കർ വഴിയും ഫലം പരിശോധിക്കാവുന്നതാണ്. പരീക്ഷാഫലം പുറത്തുവന്നതോടെ രാജ്യത്തെ വിവിധ സർവ്വകലാശാലകളിലേക്കുള്ള പ്രവേശന നടപടികളും ഉടൻ സജീവമാകും.

You may also like