Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:56 PM

ഷാർജയിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി നിമിഷങ്ങൾക്കുള്ളിൽ; 6 ദിവസത്തെ കാത്തിരിപ്പിന് അന്ത്യം

by Raneesha Razak

ഷാർജ: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. മുൻപ് ഏകദേശം 6 ദിവസത്തോളം എടുത്തിരുന്ന അറ്റസ്റ്റേഷൻ നടപടികൾ ഇനി വെറും 3 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. വിദേശകാര്യ മന്ത്രാലയവും ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും സംയുക്തമായി വികസിപ്പിച്ച “ദലീൽ” (Dalil) എന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വേഗത്തിലുള്ള സേവനം ലഭ്യമാകുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അറ്റസ്റ്റേഷൻ നടപടികൾ ലഘൂകരിക്കുന്നത് വഴി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ഇനി മുതൽ അറ്റസ്റ്റേഷനായി നീണ്ട ക്യൂവിൽ നിൽക്കുകയോ ദിവസങ്ങളോളം കാത്തിരിക്കുകയോ വേണ്ടതില്ല. ഷാർജയിലെ സ്വകാര്യ സ്കൂളുകളിലെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തതോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ സേവനം പൂർത്തിയാക്കാൻ സാധിക്കും.

You may also like