Raneesha Razak
വിദ്യാർത്ഥികളുടെ ചരിത്ര പഠനത്തിൽ അധ്യാപകർക്ക് നിർണ്ണായക പങ്കെന്ന് സായിദ് നാഷണൽ മ്യൂസിയം
റാസൽഖൈമ : റാസൽഖൈമയിൽ നിർമ്മാണം പുരോഗമിക്കുന്ന വിൻ അൽ മർജാൻ ഐലൻഡ് (Wynn Al Marjan Island) സംയോജിത റിസോർട്ട് പദ്ധതിയിൽ 98 ബർത്തുകളുള്ള അത്യാധുനിക സൂപ്പർയാച്ച് മരീന സ്ഥാപിക്കുന്നു. റിസോർട്ടിലേക്ക് കടൽമാർഗ്ഗം നേരിട്ടെത്തുന്ന അതിഥികൾക്കായി ഒരുക്കുന്ന ഈ മരീനയിൽ 85 മീറ്റർ വരെ നീളമുള്ള സൂപ്പർ, മെഗാ യാച്ചുകൾ അടുപ്പിക്കാൻ സാധിക്കും. വൃത്താകൃതിയിലുള്ള പ്രത്യേക ഹാർബർ രൂപകൽപ്പനയോടെ നിർമ്മിക്കുന്ന ഈ കേന്ദ്രം യുഎഇയിലെ ഏത് ഹോട്ടൽ അനുബന്ധ മരീനയേക്കാളും വലിയ യാട്ടുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും.
മരീന സമുച്ചയത്തിന്റെ ഹൃദയഭാഗത്തായി നിർമ്മിക്കുന്ന ‘ക്യാപിറ്റനെറി’ (Capitainerie) ഹബ്ബ് വഴി കടൽമാർഗ്ഗമെത്തുന്ന അതിഥികൾക്ക് യാച്ചിൽ വച്ച് തന്നെ ചെക്ക്-ഇൻ പൂർത്തിയാക്കി റിസോർട്ടിലേക്ക് പ്രവേശിക്കാനാകും. ഐജി വൈ മരീനാസ് (IGY Marinas) പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യുന്ന മരീനയിൽ ഹോട്ടൽ താമസക്കാർക്കായി പ്രത്യേക വാട്ടർഫ്രണ്ട് വിനോദ കേന്ദ്രങ്ങളും സജ്ജീകരിക്കും. 5.7 ബില്യൺ ഡോളർ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഈ വൻകിട റിസോർട്ട് പദ്ധതി 2027 സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ചരിത്രപ്രധാനമായ ദുബായ് ഇന്റർനാഷണൽ ഇലക്ട്രിക് വെഹിക്കിൾ എക്സിബിഷൻ ആൻഡ് കോൺഫറൻസ് (EV World 2026) നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. വാഹന നിർമ്മാതാക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവരെല്ലാം ഈ സമ്മേളനത്തിൽ ഒത്തുകൂടും.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര ഗതാഗതം ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇതിന് ചുക്കാൻ പിടിക്കുന്നത്. വ്യവസായ രംഗത്തെ പതിനായിരത്തിലധികം വിദഗ്ധരും ഈ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടക്കത്തിൽ സ്വന്തം വീടുകളിലെ അംഗങ്ങളെയും അയൽക്കാരെയുമാണ് അവർ ക്യാമറയിൽ പകർത്തിയത്. പിന്നീട് പഴയ വീടുകളും തെരുവുകളും ചന്തകളും കടലും സാധാരണക്കാരുടെ മുഖങ്ങളും അവർ ചിത്രങ്ങളാക്കി മാറ്റി. ദുബായ് വലിയ നഗരമായി മാറുന്നതിന് മുൻപുള്ള പഴയ കാഴ്ചകൾ പകർത്തിവെച്ചതിലൂടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു അവർ.
പഠനകേന്ദ്രങ്ങളോ സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന ആ കാലത്ത് ഫോട്ടോഗ്രാഫി ചെയ്ത അവർ പിന്നീട് ‘ഉമ്മു അൽ മുസാവീരിൻ’ അതായത് ഫോട്ടോഗ്രാഫർമാരുടെ മാതാവ് എന്നാണ് അറിയപ്പെട്ടത്. രാജ്യത്തിന്റെ ആദ്യ വനിതാ ഫോട്ടോഗ്രാഫർ എന്ന നിലയിൽ 2014-ൽ യുഎഇയുടെ ആദരവും അവർക്ക് ലഭിച്ചു.
അബുദാബി : അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് രണ്ട് പ്രധാന പാതകളിൽ താൽക്കാലിക വേഗപരിധി 80 കിലോമീറ്ററായി കുറച്ച് അബുദാബി പോലീസ്. അൽ ഹെയറിനും മസാക്കിനും ഇടയിലുള്ള ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ റോഡിലും അൽ സാദിനും സുവൈഹാനുമിടയിലുള്ള തഫ് റോഡിലുമാണ് വേഗപരിധി 80 കിലോമീറ്ററായി നിജപ്പെടുത്തിയത്.
റോഡുകളിലെ ഡിജിറ്റൽ സ്മാർട്ട് ബോർഡുകളിൽ തെളിയുന്ന വേഗപരിധി നിർദ്ദേശങ്ങൾ ഡ്രൈവർമാർ കർശനമായി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. ഈർപ്പം ഉയരുന്നതിനാൽ വരും ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്. തെളിഞ്ഞ ആകാശവും കുറഞ്ഞ കാറ്റും അന്തരീക്ഷത്തിലെ ഈർപ്പവും മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകുന്നുണ്ടെന്നും പകൽ സമയത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ദുബായ് : മുൻ തലമുറകൾ പഠിച്ച അതേ പരമ്പരാഗത രീതിയിലാവരുത് പുതിയ കാലത്തെ കുട്ടികളുടെ വിദ്യാഭ്യാസമെന്നും, സ്കൂളുകളിൽ വിപ്ലവകരമായ നൂതനത്വവും (innovation) മാറ്റങ്ങളും കൊണ്ടുവരണമെന്നും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിയുടെ ഭാവി വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഈ നിർദ്ദേശം പ്രധാന അജണ്ടയാണെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) മേധാവി ആയിഷ മിറാൻ വെളിപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യക്തിഗത പഠനരീതിയായ ‘ആൽഫ മോഡൽ’ (Alpha model) ഉൾപ്പെടെയുള്ള പുതിയ വിദ്യാഭ്യാസ മാതൃകകൾക്ക് രാജ്യം അനുമതി നൽകിയിട്ടുണ്ട്.
അധ്യാപകരുടെ ക്ഷേമവും സേവന മികവും ഉറപ്പാക്കുന്ന പുതിയ സ്ട്രാറ്റജിക്കും കെഎച്ച്ഡിഎ രൂപം നൽകുന്നുണ്ട്. അധ്യയന വർഷത്തിന്റെ പകുതിയിൽ വെച്ച് അധ്യാപകർ ജോലി രാജിവെച്ച് പോകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ അത് തടയുന്നതിനുള്ള നയങ്ങൾ പരിഗണനയിലാണ്. കൂടാതെ, ദീർഘദൂര യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി, ആർടിഎ (RTA) എന്നിവയുമായി സഹകരിച്ച് പ്രവാസികൾക്കും സ്വദേശികൾക്കും താങ്ങാനാവുന്ന ഫീസിലുള്ള സ്കൂളുകൾ അവരവരുടെ റെസിഡൻഷ്യൽ മേഖലകളിൽ തന്നെ ലഭ്യമാക്കുന്ന തരത്തിൽ എഡ്യൂക്കേഷൻ മാസ്റ്റർ പ്ലാൻ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
അബുദാബി : ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തനിക്ക് ബാല്യകാലത്ത് അറിവ് പകർന്നുനൽകിയ അധ്യാപകന് നൽകിയ അപൂർവ്വ ചിത്രം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1971-ൽ തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഒപ്പുവെച്ച് നൽകിയ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “എന്നെ ഓർക്കുന്നതിൽ നന്ദി” എന്ന ചെറുതെങ്കിലും ആഴമേറിയ സന്ദേശത്തോടെയാണ് അന്ന് ബാലനായ ഷെയ്ഖ് മുഹമ്മദ് ഈ ചിത്രം ഗുരുനാഥന് സമ്മാനിച്ചിരുന്നത്.
തലമുറകളെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനങ്ങളെ പ്രകീർത്തിച്ച യുഎഇ പ്രസിഡന്റ്, ഭാവിയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ അധ്യാപകരെ ഓർക്കാനും നന്ദി അറിയിക്കാനുമുള്ള അവസരമായി ഈ ദിനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അധ്യാപകർക്ക് ആശംസകൾ നേർന്നു. “ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ജീവിക്കാനും നമ്മെ പഠിപ്പിച്ചത് അധ്യാപകരാണ്” എന്ന് അദ്ദേഹം തന്റെ ആശംസാസന്ദേശത്തിൽ കുറിച്ചു.