Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:01 PM

വിദ്യാർത്ഥികളുടെ ചരിത്ര പഠനത്തിൽ അധ്യാപകർക്ക് നിർണ്ണായക പങ്കെന്ന് സായിദ് നാഷണൽ മ്യൂസിയം

by Raneesha Razak
അബുദാബി : അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ചരിത്രം ഇനി പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 300,000 വർഷത്തിലധികം പഴക്കമുള്ള ചരിത്രരേഖകൾ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മാറ്റിയെടുക്കുന്നതിൽ അധ്യാപകർ നൽകിയ പിന്തുണ വലുതാണെന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് മ്യൂസിയം അധ്യാപകരുടെ ഈ വിലയേറിയ സേവനങ്ങളെ അനുസ്മരിച്ചത്.
“വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെക്കുറിച്ച് അധ്യാപകർക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ലേണിംഗ് പ്രോഗ്രാം രൂപകൽപ്പന ചെയ്യുന്നതിൽ അവരുടെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്,” മ്യൂസിയത്തിലെ ലേണിംഗ് പ്രോഗ്രാംസ് ആക്ടിംഗ് സെക്ഷൻ ഹെഡ് ലേഖ അൽ സഅബി പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും യഥാർത്ഥ വസ്തുക്കൾ കണ്ട് മനസ്സിലാക്കാനും മ്യൂസിയം വലിയ അവസരമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ചിരുന്ന സമൂഹങ്ങളുടെ പുരാവസ്തു തെളിവുകളും, യുഎഇയുടെ ദീർഘകാല വ്യാപാര പാരമ്പര്യം വ്യക്തമാക്കുന്ന വസ്തുക്കളും, രാജ്യത്തിന്റെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതമൂല്യങ്ങളും കുട്ടികൾക്ക് ഇവിടെ നേരിട്ട് കണ്ടു മനസ്സിലാക്കാം.

You may also like