Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:46 PM

വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യം

by Raneesha Razak

ദുബായ് : മുൻ തലമുറകൾ പഠിച്ച അതേ പരമ്പരാഗത രീതിയിലാവരുത് പുതിയ കാലത്തെ കുട്ടികളുടെ വിദ്യാഭ്യാസമെന്നും, സ്കൂളുകളിൽ വിപ്ലവകരമായ നൂതനത്വവും (innovation) മാറ്റങ്ങളും കൊണ്ടുവരണമെന്നും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിയുടെ ഭാവി വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഈ നിർദ്ദേശം പ്രധാന അജണ്ടയാണെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) മേധാവി ആയിഷ മിറാൻ വെളിപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യക്തിഗത പഠനരീതിയായ ‘ആൽഫ മോഡൽ’ (Alpha model) ഉൾപ്പെടെയുള്ള പുതിയ വിദ്യാഭ്യാസ മാതൃകകൾക്ക് രാജ്യം അനുമതി നൽകിയിട്ടുണ്ട്.

അധ്യാപകരുടെ ക്ഷേമവും സേവന മികവും ഉറപ്പാക്കുന്ന പുതിയ സ്ട്രാറ്റജിക്കും കെഎച്ച്ഡിഎ രൂപം നൽകുന്നുണ്ട്. അധ്യയന വർഷത്തിന്റെ പകുതിയിൽ വെച്ച് അധ്യാപകർ ജോലി രാജിവെച്ച് പോകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ അത് തടയുന്നതിനുള്ള നയങ്ങൾ പരിഗണനയിലാണ്. കൂടാതെ, ദീർഘദൂര യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി, ആർടിഎ (RTA) എന്നിവയുമായി സഹകരിച്ച് പ്രവാസികൾക്കും സ്വദേശികൾക്കും താങ്ങാനാവുന്ന ഫീസിലുള്ള സ്കൂളുകൾ അവരവരുടെ റെസിഡൻഷ്യൽ മേഖലകളിൽ തന്നെ ലഭ്യമാക്കുന്ന തരത്തിൽ എഡ്യൂക്കേഷൻ മാസ്റ്റർ പ്ലാൻ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

You may also like