Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 10:35 AM

ഡിജിറ്റൽ ഇടപാടുകളിൽ ചരിത്രമെഴുതി ദുബായ്

by Raneesha Razak
ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2024 ഒക്ടോബറിൽ പ്രഖ്യാപിച്ച ‘ദുബായ് ക്യാഷ്‌ലെസ് സ്ട്രാറ്റജി’ നിശ്ചയിച്ച സമയപരിടവിന് മുൻപ് തന്നെ അതിന്റെ പ്രധാന ലക്ഷ്യങ്ങൾ വിജയിച്ചു. ദുബായ് ഫിനാൻസ് (Dubai Finance) പുറത്തുവിട്ട അന്തിമ റിപ്പോർട്ടിലാണ് ഈ സുപ്രധാന നേട്ടം വ്യക്തമാക്കിയത്.
റിപ്പോർട്ട് പ്രകാരം ദുബായുടെ ക്യാഷ്‌ലെസ് ഇടപാടുകളുടെ സൂചിക 90.1 ശതമാനത്തിലെത്തി. 2026-ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ട 90 ശതമാനം എന്ന ഘട്ടം ഇതിലൂടെ മറികടന്നു. സർക്കാർ മേഖലയിലെ ഡിജിറ്റൽ പ്രവർത്തനക്ഷമത സൂചിക 100 ശതമാനമായി ഉയർന്നു. കൂടാതെ, ഈ മാറ്റത്തിലുള്ള ജനങ്ങളുടെ സംതൃപ്തി (Community happiness index) 90.1 ശതമാനത്തിലെത്തിയതായും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ പെയ്‌മെന്റ് പദ്ധതികളിലൂടെ ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 800 കോടിയിലധികം ദിർഹമാണ് (Dh8 billion) അധികമായി കൂട്ടിച്ചേർക്കപ്പെട്ടത്. ഗവേണൻസിൽ 97 ശതമാനവും സമൂഹത്തിൽ 95 ശതമാനവും നവീകരണത്തിൽ 93 ശതമാനവും പുരോഗതിയാണ് ഈ തന്ത്രപരമായ റോഡ്മാപ്പ് കൈവരിച്ചത്. സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, പേയ്‌മെന്റ് ദാതാക്കൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ.

You may also like