Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:44 AM

യുഎഇയുടെ ഖദീജ ദർവിഷ് അൽ ഖുബൈസിക്ക് ഐക്യരാഷ്ട്രസഭയുടെ ആദരം

by Raneesha Razak
ദുബായ് : സുസ്ഥിര കൃഷിയിലും ഗ്രാമീണ വികസനത്തിലും മികച്ച സംഭാവനകൾ നൽകിയ എമിറാത്തി കർഷക ഖദീജ ദർവിഷ് അൽ ഖുബൈസിയെ (Khadija Darwish Alqubaisi) തേടിയെത്തി ആഗോള അംഗീകാരം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ‘എഫ്എഒ 100 വുമൺ ഹീറോസ് ഇൻ അഗ്രിഫുഡ് സിസ്റ്റംസ്’ പദ്ധതിയിലേക്കാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. 2026 ‘അന്താരാഷ്ട്ര വനിതാ കർഷക വർഷ’മായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.
ആധുനിക കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കാർഷിക അറിവുകൾ പകർന്നുനൽകുന്നതിലും നൽകിയ മാതൃകാപരമായ സേവനങ്ങളാണ് ഖദീജയെ ഈ നേഹട്ടത്തിന് അർഹയാക്കിയത്. അൽ ഐനിലെ നാദ് അൽ ദബ് ഫാമിന്റെ (Nad Al Dhab farm) ഉടമയായ അവർ, യുഎഇയിലെ ആദ്യ കർഷക ഫീൽഡ് സ്കൂളിലെ ബിരുദധാരി കൂടിയാണ്. 2026-ലെ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡിൽ മികച്ച വനിതാ കർഷകയ്ക്കുള്ള ഒന്നാം സ്ഥാനവും അവർ നേടിയിട്ടുണ്ട്.

You may also like