Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 12:00 PM

നിരീക്ഷണ ക്യാമറകളുടെ പാസ്‌വേഡ് മാറ്റണമെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

by Raneesha Razak
ദുബായ് : വീടുകളിലെ നിരീക്ഷണ ക്യാമറകളുടെ (Surveillance Cameras) സുരക്ഷ ശക്തമാക്കണമെന്ന് താമസക്കാരോട് ദുബായ് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു. ചെറിയൊരു അശ്രദ്ധ പോലും സ്വകാര്യത അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
“നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നത് നിരീക്ഷണ ക്യാമറകൾ സുരക്ഷിതമാക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്” എന്ന് മുൻസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ക്യാമറകളുടെ സുരക്ഷ കൂട്ടുന്നതിനും ഹാക്കിങ് സാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള ലളിതമായ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയും മുൻസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
  • ക്യാമറകൾ വാങ്ങിയ ഉടൻ തന്നെ ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റി ശക്തവും സങ്കീർണ്ണവുമായ പാസ്‌വേഡുകൾ നൽകുക.
  • ക്യാമറ സിസ്റ്റങ്ങൾ എപ്പോഴും അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കുക.
  • ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തു വെക്കുക.
  • സുരക്ഷിതമല്ലാത്ത ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുകയും ലോഗിൻ വിവരങ്ങൾ ആരോടും പങ്കുവെക്കാതിരിക്കുകയും ചെയ്യുക.
വ്യക്തിഗത ജാഗ്രതയിലൂടെയും അടിസ്ഥാന സുരക്ഷാ മുൻകരുതലുകളിലൂടെയും മാത്രമേ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

You may also like