Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 11:23 AM

ദുബായിൽ ഷെയർഡ് ഹൗസിംഗ് പെർമിറ്റ്; പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

by Raneesha Razak

ദുബായ് : ദുബായിൽ കെട്ടിടങ്ങളിലും വില്ലകളിലും ഷെയർഡ് ഹൗസിംഗ് (Shared Housing) സംവിധാനം നിയമവിധേയമായി നടപ്പിലാക്കുന്നതിനായി ദുബായ് മുൻസിപ്പാലിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കെട്ടിട ഉടമകൾക്കും ഓപ്പറേറ്റർമാർക്കും നിയമങ്ങൾ പാലിക്കുന്നതിനായി 2027 സെപ്റ്റംബർ 8 വരെ സാവകാശം നൽകിയിട്ടുണ്ട്. അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാദ്, അൽ റിഗ്ഗ തുടങ്ങി മുൻസിപ്പാലിറ്റി അംഗീകരിച്ച 44 പ്രദേശങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് മാത്രമേ അനുമതി ലഭിക്കൂ. ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ കെട്ടിടങ്ങൾ ഫാമിലി ഹൗസിംഗിനായി മാത്രമേ ഉപയോഗിക്കാവൂ. നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അപേക്ഷിക്കുന്ന കെട്ടിടങ്ങൾ പൂർണ്ണമായും ബാച്ചിലർ അല്ലെങ്കിൽ ഫാമിലി എന്നീ ഏതെങ്കിലും ഒരു വിഭാഗത്തിനായി മാത്രം നീക്കിവെക്കണം. കിടപ്പുമുറിയിൽ ഒരാൾക്ക് കുറഞ്ഞത് 5 ചതുരശ്ര മീറ്റർ സ്ഥലവും, അടുക്കളയിൽ 1 ചതുരശ്ര മീറ്റർ സ്ഥലവും, എട്ടുപേർക്ക് രണ്ട് ബാത്ത്റൂമും, 10% സൈക്കിൾ പാർക്കിംഗും ഉറപ്പാക്കണം. എൻജിനീയറിംഗ് കൺസൾട്ടൻസി വഴി ‘ദുബായ് ബിൽഡിംഗ് പ്ലാറ്റ്‌ഫോം’ മുഖേന ബിൽഡിംഗ് പെർമിറ്റിനായി അപേക്ഷിക്കാം. മുൻസിപ്പാലിറ്റിയുടെ പരിശോധനകൾക്ക് ശേഷം ലഭിക്കുന്ന പെർമിറ്റ് ഉപയോഗിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) വഴി എജാറി തയാറാക്കാം. ഒരു വർഷ കാലാവധിയുള്ള പെർമിറ്റുകൾ കാലാവധി തീരുന്നതിന് 30 ദിവസം മുൻപ് പുതുക്കേണ്ടതുണ്ട്.

You may also like