Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 01:51 PM

ദുബായിയുടെ 2026-27 കായിക കലണ്ടർ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് അംഗീകരിച്ചു

by Raneesha Razak
ദുബായ് : യുഎഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ 2026-27 സീസണിലെ കായിക ഇനങ്ങളുടെ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ചു. ഒപ്പം ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ലോക കായിക ഉച്ചകോടിയുടെ (World Sports Summit) തയ്യാറെടുപ്പുകളും അദ്ദേഹം വിലയിരുത്തി.
ദുബായ് സ്പോർട്സ് കൗൺസിൽ യോഗത്തിന് ശേഷമാണ് ശൈഖ് മൻസൂർ പുതിയ കായിക കലണ്ടർ പ്രഖ്യാപിച്ചത്. വർഷം മുഴുവനും ദുബായിലുടനീളം വൈവിധ്യമാർന്ന കായിക മത്സരങ്ങളും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കായിക മേഖലയെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനുള്ള ‘ദുബായ് സ്പോർട്സ് സ്ട്രാറ്റജി 2033’ (Dubai Sports Strategy 2033) പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. കൂടാതെ, ഡിസംബർ 28, 29 തീയതികളിൽ ദുബായിൽ വെച്ച് നടക്കുന്ന രണ്ടാം പതിപ്പ് ലോക കായിക ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും ചർച്ചയായി. ലോകമെമ്പാടുമുള്ള പ്രമുഖ കായിക താരങ്ങളും പ്രമുഖരും സംഗമിക്കുന്ന ഈ ഉച്ചകോടി, കായിക രംഗത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനും ദുബായിന്റെ കായിക നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും വലിയ വേദിയാകും.

You may also like