6
ദുബായ് : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മികച്ച അധ്യാപകർക്കും വിദ്യാഭ്യാസ വിദഗ്ദ്ധർക്കും ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. വിദ്യാർത്ഥികളുടെയും സ്‌കൂളുകളുടെയും മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയുടെയും വളർച്ചയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ മാനിച്ചാണ് ഈ തീരുമാനം.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഈ ആദരം. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകർ എന്ന ദുബായുടെ കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്.
ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഈ പദ്ധതിയിലൂടെ ഗോൾഡൻ വിസ ലഭിക്കാൻ അർഹതയുണ്ട്.