Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:39 PM

സ്നാപ്ചാറ്റിൽ വിറ്റ 3,000 ദിർഹത്തിന്റെ കാറിൽ നിന്ന് പ്രതിമാസം 300 വാഹനങ്ങളിലേക്ക്

by Raneesha Razak

ദുബായ് : വീടിന് മുന്നിലിട്ട് ഫോട്ടോയെടുത്ത് വിറ്റ ഒരൊറ്റ കാറിൽ നിന്ന് പ്രതിമാസം മുന്നൂറോളം കാറുകളുടെ വിപണനം നടത്തുന്ന പ്രമുഖ ബിസിനസ് സംരംഭത്തിലേക്ക് വളർന്ന് ‘ദീബോ’ (Dibo) എന്നറിയപ്പെടുന്ന എമിറാത്തി സംരംഭകനും പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും. കേവലം 25,000 ദിർഹത്തിന്റെ കാർ വാഷ് ബിസിനസിൽ നിന്ന് തുടങ്ങി 3,000 ദിർഹത്തിൽ താഴെ വിലയുള്ള കാറുകൾ വിറ്റ് ലളിതമായി ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് ലോകത്തിൽ തന്നെ ആദ്യമായി ‘ഡ്രൈവ്-ത്രൂ കാർ സെയിൽസ്’ (drive-through car sales) എന്ന നൂതന ആശയത്തിലെത്തി നിൽക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയുമാണ് ബിസിനസിന്റെ വിജയരഹസ്യമെന്ന് ദീബോ വ്യക്തമാക്കുന്നു.
മകൻ മെയ്ദിന് നേരിട്ട ഗുരുതര അപകടവും ജർമ്മനിയിലും ബാങ്കോക്കിലുമായി തുടരുന്ന ദീർഘകാല ചികിത്സയും, ചികിത്സയിലിരിക്കെ അച്ഛന്റെ വേർപാടും സൃഷ്ടിച്ച വ്യക്തിപരമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം ഈ വിജയം പടുത്തുയർത്തിയത്. അബുദാബിയിലും ദുബായിലുമായി വ്യാപിപ്പിച്ചിരിക്കുന്ന ‘ദീബോ ഇൻവെസ്റ്റ്‌മെന്റ് കോംപ്ലക്‌സ്’ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ ഡ്രൈവ്-ത്രൂ രീതിയിൽ എത്തിച്ച്, എയർ കണ്ടീഷൻ ചെയ്ത ലോഞ്ചിലിരുന്ന് തത്സമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി കാറുകൾ പ്രദർശിപ്പിച്ചു വിൽക്കാൻ സാധിക്കും. നിശ്ചയദാർഢ്യമുള്ളവർക്ക് (People of Determination) സൗജന്യ സേവനവും മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഇളവും നൽകുന്ന ഈ സ്ഥാപനം, 3,000 ദിർഹത്തിന്റെ സാധാരണ കാറുകൾ മുതൽ 2.4 മില്യൺ ദിർഹം വിലയുള്ള അപൂർവ്വ ലംബോർഗിനി വരെയുള്ള വാഹനങ്ങളാണ് പ്രതിമാസം കൈകാര്യം ചെയ്യുന്നത്.

You may also like