4
ദുബായ് : സുഗന്ധവ്യഞ്ജന വിപണിയിൽ കലാപരമായ നവീകരണവുമായി യുഎഇ ആസ്ഥാനമായുള്ള ആഡംബര പെർഫ്യൂം ബ്രാൻഡായ ‘ലീ ഫാൽക്കൺ’ (Le Falcone). പെർഫ്യൂമറിയെ കേവലം സുഗന്ധങ്ങളിൽ മാത്രം ഒതുക്കാതെ, അതിനെ കലയുമായും ഡിസൈനുമായും സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു അനുഭവമാണ് ബ്രാൻഡ് സമ്മാനിക്കുന്നത്.
ദുബായ് സിറ്റി വാൽക്ക് 2-ൽ (City Walk 2) ബ്രാൻഡിന്റെ ആദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിക്കുന്നു. കലയും ഡിസൈനും പെർഫ്യൂമറിയും ഒരേ അനുഭവമായി കാണുന്ന ആധുനിക ആഡംബര സങ്കൽപ്പത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. ദുബായ് സിറ്റി വാൽക്ക് 2-ൽ ലീ ഫാൽക്കണിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറക്കുന്നു. സുഗന്ധത്തിനൊപ്പം ആർട്ട്, ഡിസൈൻ എന്നിവ കൂടി ഉൾപ്പെടുത്തി തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം.