Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:06 PM

സൗദി, യു.എസ്. ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ അവസരവുമായി സാം ഫിനാൻഷ്യൽ

by Raneesha Razak
ദുബായ്: യു.എഇയിലെ നിക്ഷേപകർക്കായി തങ്ങളുടെ നിക്ഷേപ സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ച് സാം ഫിനാൻഷ്യൽ ലിമിറ്റഡ്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (DFSA) നിയന്ത്രണത്തിന് വിധേയമായി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമാണിത്. ‘സാം ആപ്പ്’ (Sahm App) വഴി യു.എഇ നിക്ഷേപകർക്ക് സൗദി, യു.എസ്. ഓഹരി വിപണികളിലേക്ക് പ്രവേശനം നേടാൻ ഇതിലൂടെ സാധിക്കും.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപകർക്ക് കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ ട്രേഡിംഗ് അനുഭവമാണ് സാം ആപ്പ് നൽകുന്നത്. വേഗത്തിലുള്ള ഓർഡർ എക്സിക്യൂഷൻ, ശരിയത്തനുസരിച്ചുള്ള ട്രേഡിംഗ് ഓപ്ഷനുകൾ, ലളിതമായ ഡിജിറ്റൽ ഓൺബോർഡിംഗ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ, തത്സമയ സാമ്പത്തിക വാർത്തകൾ, സമഗ്രമായ ഓഹരി വിവരങ്ങൾ, ‘സാം അക്കാദമിയിലൂടെയുള്ള’ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ, എ.ഐ (AI) അസിസ്റ്റന്റായ ‘സാം എഐ’, അറബിക് ഇൻവെസ്റ്റർ കമ്മ്യൂണിറ്റി എന്നിവയും ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമായി രണ്ട് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമാണിത്.

You may also like