8
ദുബായ്: ദുബായിൽ ജോലിക്കായി തയ്യാറെടുത്തിരുന്ന ഏഴ് ഫിലിപ്പിനോ തൊഴിലാളികളെ ഫിലിപ്പീൻസ് അധികൃതർ സുരക്ഷിതമായ മറ്റൊരു താമസസ്ഥലത്തേക്ക് മാറ്റി. മനിലയിലെ എർമിറ്റയിൽ രജിസ്റ്റർ ചെയ്യാത്തതും സുരക്ഷിതമല്ലാത്തതുമായ ഒരു കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്.
ഭക്ഷണക്കുറവും മോശമായ ജീവിത സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷകരിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്ന് സെപ്റ്റംബർ 24-നാണ് ഫിലിപ്പീൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വർക്കേഴ്‌സ് (DMW) ഇവിടെ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. സെപ്റ്റംബർ 14-ന് പസൈ സിറ്റിയിൽ നടന്ന പരിപാടിക്കിടെ ഡി.എം.ഡബ്ല്യു. ബൂം സന്ദർശിച്ചാണ് ഇവർ ദുരിത വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചൂടും ഞെരുക്കവും വൃത്തിഹീനവുമായ സാഹചര്യത്തിലാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് വ്യക്തമായി. ദുബായിലെ ഒരു ഹോട്ടലിൽ ഹൗസ് കീപ്പിംഗ് ജോലികൾക്കായി വിസ നടപടികൾ കാത്തുനിൽക്കുകയായിരുന്നു ഇവർ.