8
ദുബായ്: സ്‌കൂൾ കുട്ടികളുടെ യാത്രാസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 476 സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ദുബായ് പോലീസ് റോഡ് സുരക്ഷാ പരിശീലനം നൽകി. ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ ട്രാഫിക് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
അൽ ജദ്ദാഫിലെ സ്വിസ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് മാവെറിക് ബസ് ട്രാൻസ്പോർട്ടിലെ ജീവനക്കാർക്കായാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി 289 സ്കൂൾ ബസ് ഡ്രൈവർമാർക്കും 187 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയതായി ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷ, ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും ചുമതലകൾ, റോഡപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നിവയാണ് പരിശീലനത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.