Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 22, 2026 | 08:20 PM

ദുബായിലേക്ക് ഇനി ഗസ്റ്റ് വരുമ്പോൾ പോക്കറ്റ് കാലിയാകില്ല

റിവാർഡുകളുമായി 'എ ദുബായ് ഇൻവൈറ്റ്' ക്യാമ്പയിൻ

by Raneesha Nizar

ദുബായ് : ദുബായ് നിവാസികൾക്കായി ‘എ ദുബായ് ഇൻവൈറ്റ്’ (A Dubai Invite) എന്ന പുതിയ അംബാസഡർ പദ്ധതി അവതരിപ്പിച്ച് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് (DET). വിദേശത്തുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ താമസത്തിന് 45 ശതമാനം വരെ ഇളവുകളും, അക്വാവെഞ്ചർ, ഐ.എം.ജി വേൾഡ്സ് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലും പ്രമുഖ റെസ്റ്റോറന്റുകളിലും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ കരീം സൌജന്യ അംഗത്വവും ടാക്സി ഇളവുകളും ഇതിലൂടെ സ്വന്തമാക്കാം.
2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ എത്തുന്ന അതിഥികളുടെ വിവരങ്ങൾ സെപ്റ്റംബർ 30-ന് മുമ്പ് ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നൽകേണ്ടതുണ്ട്. ജി.ഡി.ആർ.എഫ്.എ (GDRFA) വഴി വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഓഫറുകൾ ലഭ്യമാക്കുക. ലഭിക്കുന്ന ഓഫറുകൾ 2026 ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.

You may also like