Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 22, 2026 | 07:14 PM

MOHRE സേവന ഫീസുകളും പിഴകളും ഇനി ‘ടാബി’ വഴി ഗഡുക്കളായി അടയ്ക്കാം

by Raneesha Nizar

അബുദാബി : യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) വിവിധ സേവന ഫീസുകളും പിഴകളും ഇനി ‘ടാബി’ (Tabby) വഴി ഗഡുക്കളായി (Instalments) അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. 20,000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മൊഹ്റെയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ തുക 4 മുതൽ 12 മാസത്തെ ത തവണകളായി അടച്ചുതീർക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നതിനും ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പങ്കാളിത്തമെന്ന് മൊഹ്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി വ്യക്തമാക്കി.

You may also like