Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:54 PM

യുഎഇ സർവീസുകൾ ഒക്ടോബർ വരെ നിർത്തിവെച്ച് പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ

by Raneesha Razak

ദുബൈ : മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വ്യോമപാതയിലെ സുരക്ഷാ ആശങ്കകളും മുൻനിർത്തി ബ്രിട്ടീഷ് എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ ദുബൈയിലേക്കുള്ള സർവീസുകൾ ഒക്ടോബർ അവസാനം വരെ നിർത്തിവെച്ചു. ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 25 മുതലും, സിംഗപ്പൂർ എയർലൈൻസ്, എയർ കാനഡ, എയർബാൾട്ടിക്, ഐടിഎ എയർവേയ്‌സ് എന്നിവ ഒക്ടോബർ 24 വരെയുമാണ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ലുഫ്താൻസ ഗ്രൂപ്പ് സെപ്റ്റംബർ 13 വരെ ദുബൈ സർവീസുകൾ നിർത്തിവെച്ചപ്പോൾ, കാഥേ പസഫിക് സെപ്റ്റംബർ 1 മുതൽ സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നു. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനക്കമ്പനികൾ സ്വയം എടുത്ത തീരുമാന പ്രകാരമാണ് ഈ സർവീസ് നിയന്ത്രണങ്ങൾ.

You may also like