Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 03:05 AM

റോഡ് പണി മൂലം ഷാർജയിൽ കടുത്ത ഗതാഗതക്കുരുക്ക്

by Raneesha Razak

ഷാർജ : ഷാർജയിലെ അൽ ഖാൻ, അൽ താവൂൻ, ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റ് തുടങ്ങിയ പ്രധാന മേഖലകളിൽ റോഡ് നവീകരണ ജോലികൾ ആരംഭിച്ചതോടെ കടുത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. രണ്ടാഴ്ചയായി തുടരുന്ന ഈ പ്രതിസന്ധി മറികടക്കാൻ വ്യത്യസ്തമായ വഴികളിലൂടെ തങ്ങളുടെ ദിനചര്യകൾ തന്നെ മാറ്റിമറിക്കുകയാണ് പ്രദേശവാസികൾ. കിലോമീറ്ററുകൾക്ക് അപ്പുറം വാഹനം പാർക്ക് ചെയ്ത് നടന്നുപോവുക, ഒരേ റൂട്ടിലുള്ളവർ ഒന്നിച്ച് കാർപൂളിംഗ് സംവിധാനം ഉപയോഗിക്കുക, കുട്ടികളെ സ്കൂളുകളിൽ വിടാൻ രക്ഷിതാക്കൾ ഷിഫ്റ്റുകൾ നിശ്ചയിക്കുക, ട്രാഫിക് വിവരങ്ങൾ പങ്കുവെക്കാൻ വാട്സാപ്പ് കൂട്ടായ്മകൾ സജീവമാക്കുക തുടങ്ങിയ രീതികളിലൂടെയാണ് നിലവിൽ ജനങ്ങൾ ഈ ബുദ്ധിമുട്ടുകളോട് പൊരുത്തപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗതം പൂർണ്ണമായും സുഗമമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

You may also like