Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:40 AM

യാത്രക്കാർക്ക് തിരിച്ചടി: ഇന്ധന വിലക്കയറ്റത്തെ തുടർന്ന് എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

by silvya

ന്യൂഡൽഹി : വിമാന ഇന്ധനത്തിന്റെ (ATF) വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ തങ്ങളുടെ സർവീസുകളിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രതിദിനം ശരാശരി 100 വിമാന സർവീസുകൾ റദ്ദാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ധന വിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് മൂലം പ്രവർത്തികച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് എയർ ഇന്ത്യയെ നയിച്ചത്.

പ്രധാനമായും തിരക്ക് കുറഞ്ഞ റൂട്ടുകളിലെയും ലാഭകരമല്ലാത്ത സമയങ്ങളിലെയും സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക. വിമാന കമ്പനികൾക്ക് ലാഭകരമായി മുന്നോട്ട് പോകാൻ കഴിയാത്ത വിധം ഇന്ധന വില വർദ്ധിച്ചത് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ മറ്റ് സമയങ്ങളിലെ സർവീസുകളിലേക്ക് മാറ്റാനുള്ള നടപടികൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് വിമാന കമ്പനികളും സമാനമായ തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന.

You may also like