Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 24, 2026 | 01:13 PM

യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു: യുഎഇയിൽ ജനജീവിതം സാധാരണ നിലയിൽ

by Raneesha Nizar

ദുബായ് : യുഎസും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം 13-ാം ദിവസത്തിലേക്ക് കടന്നതോടെ മിഡിൽ ഈസ്റ്റ് വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിൽ ചരക്കുകപ്പലുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് യുഎസിന്റെ പക്കലുള്ള ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

മേഖലയിൽ യുദ്ധഭീതി നിലനിൽക്കുമ്പോഴും ദുബായ്, അബുദാബി വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നും യുഎഇയിൽ പുതിയ സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു. ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ചെങ്കടലിലെ സൗദി ടാങ്കറുകൾക്ക് നേരെ ഹൂതികൾ നടത്തിയ കടന്നാക്രമണങ്ങളെയും യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു. മുൻകരുതലിന്റെ ഭാഗമായി ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുള്ളതിനാൽ യാത്രാവേളകളിൽ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ നിവാസികൾക്ക് നിർദ്ദേശമുണ്ട്.

You may also like