Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:09 PM

റോയിട്ടേഴ്‌സിന് പറ്റിപ്പോയി! ദുബൈ സ്‌ഫോടനത്തെക്കുറിച്ചുള്ള വ്യാജ വാർത്ത പിൻവലിച്ചു, ഖേദം പ്രകടിപ്പിച്ചു

by Raneesha Razak

ദുബൈ : ഡൗൺടൗൺ ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി ജൂലൈ 16-ന് നൽകിയ വാർത്ത റോയിട്ടേഴ്‌സ് (Reuters) വാർത്താ ഏജൻസി ഔദ്യോഗികമായി പിൻവലിച്ചു. വാർത്ത തങ്ങളുടെ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്നും ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയാണ് ഖേദപ്രകടനത്തോടെ വാർത്ത തിരുത്തിയത്.
ഡൗൺടൗൺ ദുബൈയിൽ യാതൊരുവിധ സ്ഫോടനങ്ങളും നടന്നിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റോയിട്ടേഴ്‌സിന്റെ തിരുത്ത്. ദുബൈയെക്കുറിച്ച് വ്യാജവും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രാദേശിക, ഫെഡറൽ നിയമങ്ങൾ അനുസരിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ദുബൈ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതിന് മുൻപ് കൃത്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

You may also like