Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:57 PM

ഇറാന്റെ നിലപാടുകൾ എക്കാലവും സഹിക്കാൻ കഴിയില്ലെന്ന് യുഎഇ

by Raneesha Razak

ദുബായ് : ഒരിടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം സൃഷ്ടിക്കുന്ന ഇറാന്റെ ഇരട്ടത്താപ്പ് നിലപാടുകൾ എക്കാലവും സഹിക്കാൻ കഴിയില്ലെന്ന് യുഎഇ നയതന്ത്രജ്ഞർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഖത്തർ, സൗദി അറേബ്യ എന്നിവയുടെ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള പ്രകോപനങ്ങളുടെയും പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ കടുത്ത പ്രതികരണം.
ഇറാന്റെ സമാധാന ചർച്ചകളും പ്രകോപനപരമായ ആക്രമണങ്ങളും മാറിമാറിയുള്ള നയം ഗൾഫ് രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. മേഖലയിലെ കപ്പൽ പാതകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

You may also like