Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 01:47 PM

എഴുത്തുലോകത്ത് വിസ്മയമായി യുഎഇയിലെ കുട്ടികൾ; നാഷണൽ യങ് ഓതേഴ്‌സ് ഫെയറിൽ വൻ നേട്ടം

by Raneesha Razak

ദുബായ് : ബ്രൈബുക്സ് (BriBooks) സംഘടിപ്പിച്ച നാഷണൽ യങ് ഓതേഴ്‌സ് ഫെയർ (NYAF) യുഎഇ 2025–26 പതിപ്പിലൂടെ യുഎഇയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്വന്തമായി പുസ്തകങ്ങൾ രചിച്ച് പ്രസാധന രംഗത്തേക്ക് ചുവടുവെച്ചു. 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ബ്രൈബുക്സിന്റെ എഐ (AI) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് കഥകളും കവിതകളും തയ്യാറാക്കി പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകങ്ങൾ ഇപ്പോൾ വിവിധ ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വായനക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സ്കൂളുകളുടെ പട്ടികയിൽ അൽ ദഫ്രയിലെ ‘അൽ ഹുവിതീൻ സ്കൂൾ’ ഒന്നാം സ്ഥാനവും, അബുദാബിയിലെ ‘ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ’ രണ്ടാം സ്ഥാനവും നേടി. മികച്ച വായനക്കാരെ ആകർഷിച്ച ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ആര്യ പരീക് രചിച്ച ‘ദി ലോസ്റ്റ് ഹെറിറ്റേജ് ഓഫ് ഹാർമോണിയ’ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, കഥയുടെ മികവ് പരിഗണിച്ചുള്ള ജൂറി തിരഞ്ഞെടുപ്പിൽ ശ്രീനിധി രാമായണത്തിന്റെ ‘എലിൻ ആൻഡ് അനസ്താസിയാസ് ലെസ്സൺ’ ഒന്നാം സ്ഥാനം സ്വന്തമാക്കി.

You may also like