Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:56 PM

ദുബായിൽ രേഖകളില്ലാതെ വലഞ്ഞ് ആറ് വയസ്സുകാരൻ

by Raneesha Razak
ദുബായ് : അമ്മയോടൊപ്പം ഒന്നിച്ചുകൂടാൻ സഹായിക്കണേയെന്ന യാചനയുമായി ദുബായിലുള്ള ആറ് വയസ്സുകാരനായ ഫിലിപ്പീനോ ബാലൻ. മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി ഫിലിപ്പീൻസിലുള്ള അമ്മയിൽ നിന്ന് വേർപെട്ട് കഴിയുന്ന ഈ കുഞ്ഞിന്റെ കഥ ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്. കുട്ടിയുടെ നിയമപരമായ തിരിച്ചറിയൽ രേഖകൾ ശരിയാക്കാനും കുടുംബത്തെ വേഗത്തിൽ ഒന്നിപ്പിക്കാനുമുള്ള തീവ്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

2025 ജനുവരിയിൽ ഈ വിഷയത്തിൽ ഇടപെട്ട ഹോളിസ്റ്റിക് ഹെൽത്ത് കോച്ചായ മരിയ മോനെമാണ് കുട്ടിയുടെ സങ്കടകരമായ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. കുട്ടിയ്ക്ക് നാലര വയസ്സുള്ളപ്പോഴാണ് താൻ ഈ വിവരങ്ങൾ അറിയുന്നതെന്ന് മരിയ വ്യക്തമാക്കുന്നു. ശരിയായ രേഖകളില്ലാതെ, അമ്മയുടെ സ്നേഹമില്ലാതെ ദുബായിൽ കഴിയുന്ന കുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അവഗണിക്കാനായില്ലെന്ന് അവർ ഗൾഫ് ന്യൂസിനോട് തുറന്നുപറഞ്ഞു.

You may also like