11
റാസൽഖൈമ : റോഡിൽ കിടക്കുന്ന ചില്ലുകഷ്ണങ്ങളും അവശിഷ്ടങ്ങളും നീക്കാൻ മറ്റുള്ളവരുടെ സഹായം കാത്തുനിൽക്കാതെ മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. വാഹനാപകടത്തെ തുടർന്ന് റോഡിലുണ്ടായ തടസ്സങ്ങളും അപകടാവസ്ഥയും ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ സ്വയം മുന്നിട്ടിറങ്ങിയതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, ഹൈ-വിസിബിലിറ്റി വെസ്റ്റും യൂണിഫോമും ധരിച്ച ഉദ്യോഗസ്ഥൻ വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലും റോഡ് തൂത്തുവാരി വൃത്തിയാക്കുന്നത് കാണാം. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഈ ഇടപെടൽ വലിയൊരു ഗതാഗത തടസ്സവും അപകട സാധ്യതയുമാണ് ഒഴിവാക്കിയത്. ഡ്യൂട്ടിക്കിടയിലും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ഉദ്യോഗസ്ഥനെ സഹായിക്കാൻ വഴിയിലൂടെ പോയ മറ്റൊരു വ്യക്തിയും ഒപ്പം കൂടിയത് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുകയാണ്.