Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 11:49 AM

അബുദാബി-ദുബായ് ഇത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു

by Raneesha Razak

അബുദാബി : അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ദുബായിലെ അൽ യലായീസ് സ്റ്റേഷനിലേക്കുള്ള ചില ഇത്തിഹാദ് റെയിൽ (Etihad Rail) ട്രെയിൻ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതായി കമ്പനി അറിയിച്ചു. വൻ തിരക്കും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കണക്കിലെടുത്ത് ഫ്ലെക്സിബിൾ പ്രൈസിംഗ് (Flexible Pricing) രീതി നടപ്പിലാക്കിയതാണ് നിരക്കുകൾ ഉയരാൻ കാരണം. അബുദാബി-ദുബായ് റൂട്ടിലെ കംഫർട്ട് ക്ലാസ് ടിക്കറ്റ് നിരക്ക് 39 ദിർഹത്തിൽ നിന്ന് 49 ദിർഹമായും, പ്രീമിയം ക്ലാസ് നിരക്ക് 109 ദിർഹത്തിൽ നിന്ന് 129 ദിർഹമായും ഉയർന്നിട്ടുണ്ട്.
അതേസമയം തിരക്കില്ലാത്ത സമയങ്ങളിലെ (Off-peak) യാത്രകൾക്ക് പഴയ നിരക്കായ 39 ദിർഹം തന്നെ തുടരുമെന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മുൻകൂട്ടിയുള്ള ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ മാറ്റം. വാരാന്ത്യങ്ങളിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ 1,000 സീറ്റുകൾ വീതം ഉൾപ്പെടുത്തി ആറ് അധിക സർവീസുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ഉറപ്പാക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You may also like